കാലാകാലങ്ങളില്‍ മതാധികാരകേന്ദ്രങ്ങളില്‍നിന്നും കാലദേശഭേദവും വ്യക്തിവീക്ഷണമനുസരിച്ചുമാണ് മതനിയമങ്ങള്‍ രൂപം കൊള്ളുന്നത്.ഒരിക്കലും മതനിയമങ്ങളെ ദൈവികനിയമങ്ങള്‍ക്ക് തുല്യമാക്കാന്‍ പാടില്ല.അങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണ്.ഓരോ മതങ്ങള്‍ക്കും അവയുടെ സുഗമമായ നടത്തിപ്പിന് നിയമങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.എന്നാല്‍ ഇവയുടെ ലംഘനം ദൈവകോപത്തിനും കഠിന ശിക്ഷക്കും കാരണമായിതീരുമെന്ന് പഠിപ്പിക്കുന്നത് അന്ധവിശ്വാസജനകമാണ്.മത നിയമങ്ങളും അനുഷ്‌ഠാനങ്ങളും വിശുദ്ധിയുടെ മാര്‍ഗങ്ങളായി,ആത്മനിയന്ത്രണത്തിന്റെ വഴികളായി തീരണം.സഹോദരസ്നേഹത്തിന്റേയും പരസ്‌പര ബഹുമാനത്തിന്റേയും വഴികാട്ടിയാവണം.ഈ കാഴ്‌ചപ്പാടിലെത്തിയാല്‍ ലംഘനം മൂലമുള്ള ശിക്ഷക്ക് പ്രാധാന്യമില്ലാതെ അനുഷ്‌ഠാനത്തിന് ലഭിക്കുന്ന പ്രതിഫലത്തിന് ഒന്നാം സ്ഥാനമുണ്ടാവും.
ശരിക്കും ഇതാണ് രാഷ്‌ട്ര നിയമങ്ങളും മതനിയമങ്ങളും തമ്മിലുള്ള വ്യത്യാസം.രാഷ്‌ട്രനിയമങ്ങള്‍ക്ക് നിയമപാലനത്തിന് പ്രതിഫലമില്ല;നിയമലംഘനത്തിന് ശിക്ഷയും ലഭിക്കും.എന്നാല്‍ മതനിയമപാലനത്തിന് ആദ്ധ്യാത്‌മിക പ്രതിഫലമാണ് പ്രേരകമാവേണ്ടത്.അതായത് നിയമപാലനം ദൈവപ്രീതിക്ക് അഥവാ പുണ്യ സമ്പാദനത്തിനുവേണ്ടി അവതരിപ്പിക്കണം.
പരിധികളുടെ പരിമിതി വ്യത്യസ്ഥമെങ്കിലും എല്ലാ മതങ്ങളും മതനിയമങ്ങളെ ദൈവനിയമമാക്കി കാട്ടി വിശ്വാസികളെ ഭയപ്പെടുത്താറുണ്ട്.(ഉദാ:ചില വസ്‌ത്രങ്ങള്‍ ധരിച്ച് ആരാധനാ സ്ഥലങ്ങളില്‍ വരരുത്.ചില ദിവസങ്ങളില്‍ മാംസം പോലുള്ള ആഹാരങ്ങള്‍ ഉപയോഗിക്കരുത്..മാസമുറയുടെ ദിവസങ്ങളില്‍ ചില ആരാധനാസ്ഥലത്ത് പ്രവേശിക്കരുത് മുതലായവ).
മനുഷ്യരെ പരസ്‌പരം സ്നേഹിപ്പിക്കാനും ഒന്നിപ്പിക്കാനും സഹായിക്കാനും കഴിയുന്നവയായിരിക്കണം മതനിയമങ്ങള്‍.അതാണ് മതങ്ങളുടെ കടമയും.എന്നാല്‍ ഇന്ന് മതങ്ങള്‍ മറ്റുപലതുമാണ് ചെയ്യുന്നത്.മതങ്ങള്‍ ഇന്ന് ഒന്നാംതരം വോട്ടുബാങ്കായി പ്രവര്‍ത്തിക്കുന്നു.ന്യൂനപക്ഷ അവകാശങ്ങളും സൗജന്യങ്ങളും പിടിച്ചുപറ്റാനുള്ള ഒരു ഉപാധിയായി മാറുന്നു.മതങ്ങള്‍ ഇന്ന് ഭീകരവാദം വിരിയിക്കുന്നു.ചിലര്‍ക്ക് മതങ്ങള്‍ കൈ നനയാതെ മീന്‍ പിടിക്കാനുള്ള ഒരു ഒറ്റമൂലിയാണ്.മതത്തിന്റെ പേരുപറഞ്ഞ് ഗവണ്‍മെന്റിനെ പോലും വരുതിക്ക് നിറുത്തുന്നു.മതത്തിന്റെ പേരില്‍ പരസ്‌പരം കൊല്ലാനും അയല്‍രാജ്യങ്ങളോട് യുദ്ധത്തിനുപുറപ്പെടാനും ഒരുങ്ങുന്നത് ദൈവത്തിനുവേണ്ടിയാണെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?.ജീവിക്കാനായി കഷ്‌ടപ്പെടുന്ന ഒരാളും തന്റെ അരിക്കാശില്‍നിന്ന് മിച്ചം വെച്ച് മതസൗധം പണിയിച്ച് മതങ്ങളെ വളര്‍ത്തേണ്ട.ജനദ്രോഹപരമായ ഒരു പരിപാടിക്കും മതത്തിന്റെ ബാനറില്‍ പിരിവിനിറങ്ങണ്ട.ദൈവത്തിന് നമ്മുടെ പണം വേണ്ട;നമ്മളെയാണ് വേണ്ടത്.പാവം ജനം പറയും "ദൈവത്തിനുവേണ്ടിയല്ലേ;അങ്ങനെയാവട്ടെ"യെന്ന്.വലിയ അജ്ഞതയാണത്.
ബ്ലോഗര്‍മാരെ,നാം കണ്ണു തുറക്കേണ്ട സമയം അതിക്രമിച്ചു.മനസില്‍ ഒരു പൊളിച്ചെഴുത്തിന് സമയമായി.എല്ലാവര്‍ക്കും പുതുവര്‍ഷത്തിന്റെ ആശംസകള്‍.മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതിലാവട്ടെ പുതുവര്‍ഷത്തില്‍ നമ്മുടെ ശ്രദ്ധ.ഒരിക്കല്‍കൂടി എല്ലാവര്‍ക്കും സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും ഒരു നല്ല വര്‍ഷം ആശംസിക്കുന്നു.
Monday, December 31, 2007
മതനിയമങ്ങള്‍
Subscribe to:
Post Comments (Atom)
9 comments:
മതനിയമങ്ങള്‍ ദൈവനിയമങ്ങളാക്കി അവതരിപ്പിക്കരുത് എന്ന് മാത്രമേ ഞാന്‍ ഇവിടെ ഉദ്ധേക്കുന്നുള്ളു..
പുതുവത്സരാശംസകള്‍!
ക്രിസ്‌വിന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു, പക്ഷെ ഇവിടെ എല്ലാവരും മതനിയമങ്ങള്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി വളച്ചൊടിക്കുകയല്ലേ
പുതുവത്സരാശംസകള്‍!
ക്രിസ്വിന്‍, അതെ പരസ്പരം സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മാര്‍ഗങ്ങളാവട്ടെ ഓരോ മതങ്ങളും അവ അതിന്റെ യഥാര്‍ത്ഥ ലക്ഷ്‌യങ്ങളിലേക്ക് തിരിച്ചു പോവട്ടെസാജന്‍
പുതുവത്സരാശംസകളും നേരുന്നു.
പുതുവത്സരാശംസകള്‍!
ക്രിസ്വിന്‍..
നല്ല എഴുത്ത്...ഇനിയും തുടരുക പുതുവര്‍ഷപുലരിയില്‍
പുതുവല്‍സരാശംസകള്‍
നന്‍മകള്‍ നേരുന്നു
ഒരുപാട് സത്യങ്ങള്‍ നിറഞ്ഞ പോസ്റ്റ്.
ഒരു കാര്യത്തില്‍ മാത്രം ഒരു ചെറിയ വിയോജിപ്പ്.
മാംസം പോലുള്ള ഭക്ഷ്യ സാധനങ്ങള്‍ നിത്യേന ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നുള്ള കാര്യം എല്ലാവര്‍ക്കുമറിയാം.
അതുകൊണ്ട് ചില ദിവസങ്ങളില്‍ അതു കഴിക്കാതിരിക്കുക എന്നു വയ്ക്കുന്നത് നല്ലതു് തന്നെ,എന്തിന്റെ പേരിലായാലും.
ക്രിസ്വിന്‍ വിഭാവനം ചെയ്യുന്നതു പോലൊരു ലോകം വരട്ടേ......
Valare nannakunnund too
Post a Comment