Saturday, December 8, 2007

പിശാചിനെ ആരാധിക്കുന്നവര്‍

പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ ഇടയില്‍ ചിലര്‍ സാത്താനെ ദൈവമായികണ്ട്‌ ആരാധിക്കുന്നുണ്ട്‌.തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ശത്രുക്കളെ നശിപ്പിക്കുന്നതിനും സാത്താന്റെ സഹായം തേടുന്ന ഈ സംഘടനക്ക്‌ അവരുടേതായ പ്രത്യേക ആരാധനാരീതികളുമുണ്ട്‌.ക്രിസ്ത്യാനികള്‍ ഭക്തിയോടും വിശുദ്ധിയോടും കരുതുന്ന എല്ലാത്തിനേയും അവര്‍ ഏറ്റവും നികൃഷ്‌ടമായി അപമാനിക്കുന്നു.ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍നിന്ന്‌ മോഷ്‌ടിക്കുന്ന തിരുവോസ്തിയെ വളരെ നിന്ദ്യമായ രീതിയില്‍ ഉപയോഗിച്ച്‌ കറുത്ത കുര്‍ബ്ബാന (Black Mass)ഇവര്‍ സാത്താന്‌ അര്‍പ്പിക്കുന്നു. ഇവര്‍ക്കെതിരെ കര്‍ശനനിലപാടു സ്വീകരിച്ച കത്തോലിക്കാ സഭക്ക്‌ വളരെയാളുകളെ ഇതില്‍നിന്ന് രക്ഷിക്കാനായെങ്കിലും ഈ സംഘടനയേയോ സാത്താന്‍ ആരാധനയോ പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ല.സാന്‍ഫ്രാന്‍സിസ്കോയില്‍ തുടങ്ങിയ ഈ പ്രസ്ഥാനം വളരെ വേഗം അമേരിക്കയിലെ ചെറുപ്പക്കാരുടെ ഇടയിലേക്ക്‌ പടര്‍ന്ന് പിടിച്ചു.കാലക്രമത്തില്‍ ദുര്‍ബലമായി തീര്‍ന്ന ഈ അനാചാരം 1966 വീണ്ടും സജീവമായി.അന്റോണ്‍ എസ്‌ സാല്‍വേയാണ്‌ ഈ തിരിച്ചുവരവിന്റെ പ്രണേതാവായി കരുതപ്പെടുന്നത്‌.എല്ലാ മേഛതളിലും മുഴുകുന്ന ഈ സംഘാഗങ്ങള്‍ ഇവയെല്ലാം തങ്ങളുടെ അവകാശവും കടമയുമാണെന്ന് കരുതുന്നു.ലൈംഗീകതയുടെ അതിപ്രസരവും മദ്യപാനവും മയക്കുമരുന്നും ചിലപ്പോള്‍ മനുഷ്യക്കുരുതി പോലും ഇവരുടെ ആരാധനയില്‍ നടക്കുന്നു.ഈ സംഘടനയുടെ ലക്ഷ്യവും യഥാര്‍ത്ഥ സ്വഭാവവും അതു വരുത്തുന്ന ഭവിഷ്യത്തുകളും അറിയാതെയാണ്‌ യുവജനങ്ങളും കുട്ടികള്‍ പോലും അതിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌.ഇത്തരം സംഘടനകളോട്‌ വെറും ജിജ്ഞാസയില്‍ തുടങ്ങുന്ന താത്‌പര്യം സാവധാനം ആസക്തിയും പിന്നീട്‌ അടിമത്തവുമായി മാറുന്നു.ഇപ്പോള്‍ നമ്മുടെ നാട്ടിലും അനേകം യുവാക്കള്‍ അറിഞ്ഞോ അറിയാതെയോ അവരുടെ വലയിലകപ്പെട്ടിട്ടുള്ളതായി കേള്‍ക്കുന്നു.മലയാളത്തിലടക്കം അടുത്തകാലത്തിറങ്ങിയ ചില സിനിമകള്‍ പിശാചിനെ ആരാധിക്കുന്ന പ്രവണതക്ക്‌ ആക്കം കൂട്ടി.മരിച്ചുപോയവരുടെ ആത്മാക്കളെ വിളിച്ചുവരുത്തി ഭാവിയും മറ്റ്‌ രഹസ്യങ്ങളും അറിയാന്‍ ശ്രമിക്കുന്നവരുടെ സംഖ്യയും വര്‍ദ്ധിക്കുന്നു.കളത്തില്‍ നിരത്തിയ അക്ഷരങ്ങളുടെമേല്‍ നാണയമോ മറ്റ്‌ വസ്തുക്കളോ അദൃശ്യകരങ്ങളാല്‍ ചലിപ്പിച്ച്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുന്ന ആത്മാക്കളെ വിളിച്ചുവരുത്താന്‍ കഴിയുമെന്ന് പറയുന്ന 'ഓജോബോര്‍ഡ്‌'പോലുള്ള മാന്ത്രിക ഉപകരണങ്ങളുടെ ഉപയോഗവും വര്‍ദ്ധിച്ചു വരുന്നു.പ്രത്യക്ഷത്തില്‍ നിരുപദ്രവകരമായി തോന്നുന്ന വസ്തുക്കള്‍ ശരീരത്തില്‍ ധരിക്കുന്നതും ചില വികൃത രൂപങ്ങളുടെ ചിത്രങ്ങള്‍ ശരീരത്തില്‍ ഒട്ടിക്കുന്നതും തലയോട്ടി,അസ്തികള്‍ സര്‍പ്പം, തേള്‍ മുതലായവയുടെ രൂപങ്ങള്‍ കഴുത്തില്‍ ധരിക്കുന്നതും ഇന്ന് ഫാഷനായി തീര്‍ന്നിരിക്കുന്നു.നന്മയായതിനെയെല്ലാം വെറുക്കുകയും തിന്മയായതിനെയെല്ലാം മഹത്വമുള്ളതായി കരുതുകയും ചെയ്യുന്നതാണ്‌ സാത്താന്‍ ആരാധനക്കാരുടെ മുഖമുദ്ര.പുതിയതായ എന്തിനേയും സ്വീകരിക്കനും അനുകരിക്കാനുമുള്ള യുവജനങ്ങളുടെ പ്രവണതയാണ്‌ ഇവര്‍ മുതലെടുക്കുന്നത്‌.വെറും ജിജ്ഞാസയില്‍ തുടങ്ങി, മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗത്തിലൂടെ ശക്തിപ്രാപിച്ച്‌ സകല തിന്മകളും കൊലപാതകംവരെ ഒരു മടിയും കൂടാതെ ചെയ്യാനും അവസാനം സമൂഹത്തിന്‌ തന്നെ ഒരു ഭീഷണിയായും ഇവര്‍ വളരുന്നു.എല്ലാമതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ കാണുന്ന ടി വി പരിപാടികള്‍,പങ്കെടുക്കുന്ന സംഘങ്ങള്‍,ധരിക്കുന്ന അടയാളങ്ങള്‍ മുതലായവയെക്കുറിച്ചെല്ലാം ശ്രദ്ധിക്കേണ്ടതാണ്‌.പല ബഹുരാഷ്‌ട്രകമ്പനികളും സാത്താന്‍ ആരാധനയുടെ പ്രചാരകരാണന്ന കാര്യവും അറിഞ്ഞിരിക്കണം.

സാത്താന്‍ ആരാധനക്കെതിര ബൈബിള്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.-2കൊറി 11,14 വെളി.13:4,8,15

12 comments:

ക്രിസ്‌വിന്‍ said...

ഇതിനെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ
ഒരു Raminder ആയി കരുതിയാല്‍ മതി

ശ്രീ said...

ക്രിസ്‌വിന്‍‌...

അതെ, ഒരു ഓര്‍‌മ്മപ്പെടുത്തല്‍‌ വേണ്ടതു തന്നെ.

:)

യാരിദ്‌|~|Yarid said...

“പല ബഹുരാഷ്‌ട്രകമ്പനികളും സാത്താന്‍ ആരാധനയുടെ പ്രചാരകരാണന്ന കാര്യവും അറിഞ്ഞിരിക്കണം.ബൈബിള്‍ ഇതിനെതിരെ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്”-- ഈ പറഞ്ഞതിന്റെഅര്‍ഥം മനസ്സിലായില്ല ക്രിസ്.

ക്രിസ്‌വിന്‍ said...

വഴിപോക്കാ
ക്ഷമിക്കണംParagraph തിരിക്കാത്തതാണ്‌ കാരണം.സാത്താനാരാധനയെക്കുറിച്ച്‌ ബൈബിള്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌ എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌.
ബഹുരാഷ്‌ട്ര കമ്പനിയെക്കുറിച്ച്‌ പറയാന്‍ കാരണം ചില മിഠായിയോടൊപ്പം കിട്ടുന്ന ചില സ്റ്റിക്കറുകളിലും മറ്റും ഇത്തരം ചിത്രങ്ങള്‍ ആണുള്ളത്‌.പിന്നെ ചില പരസ്യങ്ങളിലെ നായകന്മാര്‍ വാലും കൊമ്പും ഉള്ള പിശാചുക്കളാണ്‌.ഇതാണ്‌ എന്റെ ആ ചിന്തയ്ക്ക്‌ കാരണം.
വളരെ നന്ദി

കുഞ്ഞന്‍ said...

ക്രിസ്‌വിന്‍


കാലിക പ്രസക്തിയുള്ള കാര്യം.. തീര്‍ച്ചയായും ഇത്തരം വഴിയില്‍ അകപ്പെട്ടാല്‍ അവനവനും പിന്നെ സമൂഹവും നശിക്കും. പിന്നെ മറ്റൊരുകാര്യം പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നവരെല്ലെ നമ്മള്‍, അങ്ങിനെ വരുമ്പോള്‍ ഒട്ടും താമസമുണ്ടാവില്ല ഇത്തരം ദുഷ് പ്രവണത കടന്നുവരാന്‍..അല്ല കടന്നു വന്നിട്ടുണ്ട്...!

ശംഭോ മഹാദേവ കലി കാലം.. എന്തെല്ലാം കാണണം കേള്‍ക്കണം..!

ഉപാസന || Upasana said...

ക്രിസ്വിന്‍ നന്നായി
:)
ഉപാസന

chithrakaran ചിത്രകാരന്‍ said...

ദൈവ വിശ്വാസത്തിന്റെ കറുത്ത വശം.
ഒരുതരം മയക്കുമരുന്ന് , മന്ത്രവാദം എന്നൊക്കെ പറയാം.
ഇപ്പോള്‍ ക്രിസ്തുവില്‍ വിശ്വസിക്കുക എന്നു പറയുന്നതുതന്നെ ക്രിസ്തുവിലല്ലല്ലോ വിശ്വസിക്കുന്നത്.
സഭയിലും,അതിന്റെ പുരോഹിതരിലും,അരമന സിംഹാസനങ്ങളിലും,അതിന്റെ വര്‍ഗ്ഗീയ കൂട്ടായ്മയിലുമൊക്കെയല്ലെ ... അതുപോലെ കുറച്ചുകൂടി ഇരുട്ടുപിടിച്ച വിശ്വാസത്തിലേക്ക് ...

മന്‍സുര്‍ said...

ക്രിസ്‌വിന്‍....

അറിയാത്തത്‌ അറിയുന്നു...അഭിനന്ദനങ്ങള്‍


നന്‍മകള്‍ നേരുന്നു

കണ്ണൂരാന്‍ - KANNURAN said...

കറുത്ത കുര്‍ബാനയെക്കുറിച്ച് കാളിയനെന്ന ബ്ലോഗര്‍ ഇവിടെ‍ എഴുതിയിട്ടുണ്ടായിരുന്നു.

:)

vadavosky said...

ക്രിസ്‌വിന്‍,

താങ്കളുടെ പോസ്റ്റുകള്‍ കൗതുകകരവും വിഞ്ജാനപ്രദവുമാണ്‌.

എല്ലാ abrahamic relgionലും പിശാച്‌ ദൈവത്തിന്റെ എതിരാളിയാണ്‌. equally competentആയ ഒരു എതിരാളി. അതുകൊണ്ടു തന്നെ പിശാചിന്റെ കൂടെ ജനം പോകുന്നത്‌ ദൈവത്തിനെ വിറളി പിടിപ്പിക്കുന്നു. ദൈവം എന്തിനാണ്‌ തന്റെ എതിരാളുടെ കൂടെ ആളുകള്‍ കൂടുന്നതില്‍ ഇത്ര വിഷമിക്കുന്നത്‌ ബൈബിള്‍ വായിക്കുമ്പോള്‍ ദൈവം വളരെയധികം demanding ആയ ഒരു വേഷമാണ്‌ എന്ന് വായനക്കാരനു തോന്നുന്നു. എന്നെ വിശ്വസിക്കുക അല്ലെങ്കില്‍ നിന്നെ ഞാന്‍ നശിപ്പിക്കും എന്ന് ദൈവം ഭീഷണി ഉയര്‍ത്തുന്നു. തന്റെ മേല്‍ വിശ്വാസം വേണമെന്ന് ജനങ്ങളോട്‌ ദൈവം ആഞ്ഞാപിക്കുകാണ്‌. ഇയ്യോബിന്റെ കഥ നോക്കുക.തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ഇയ്യോബിനെ ദൈവം വളരെയധികം കഷ്ടപ്പെടുന്നു. തന്റെ മേല്‍ ഉള്ള വിശ്വാസം ഇയ്യോബ്‌ കൈവിടുന്നോ എന്ന് ദൈവം പരീക്ഷിക്കുന്നു. തന്നെ വളരെയധികം വിശ്വസിക്കുന്ന ഒരാളെ കഷ്ടപ്പെടുത്തി എന്തിനാണ്‌ ദൈവം തന്നിലുള്ള വിശ്വാസം പരീക്ഷിക്കുന്നത്‌.

പരമകാരുണികനും എല്ലാം നിയന്ത്രിക്കുന്നവനുമായ ദൈവം തന്നെ വിശ്വസിക്കാത്തവനെ നശിപ്പിക്കണമെന്ന് എന്തിനാണ്‌ വാശി പിടിക്കുന്നത്‌.

എന്റെ ഈ സംശങ്ങള്‍ക്ക്‌ മറുപടി താങ്കള്‍ക്ക്‌ തരാന്‍ പറ്റുമെന്നു കരുതുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Ormmappeduthal nannaaayi.

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായി ക്രിസ്‌വിന്‍.