അര്‍മീനിയന്‍ കൂട്ടക്കൊലയുടെ ദിവസങ്ങളില്‍ ഒരു യുവതിയേയും അവളുടെ സഹോദരനേയും തുര്‍ക്കി സേനയിലെ ഒരു ഭടന്‍ അന്വേഷിച്ചുകൊണ്ടിരുന്നു.അവരെ പിടിച്ച് കൊലപ്പെടുത്തുകയ്യായിരുന്നു അയാളുടെ ഉദ്ദേശം.എന്നാല്‍ യുവതിയും അവളുടെ സഹോദരനും ആ തുര്‍ക്കി ഭടന് പിടി കൊടുക്കാതെ ഒളിസങ്കേതങ്ങളില്‍ കഴിഞ്ഞു കൂടി.എങ്കിലും ഒടുവില്‍ അവരെ തുര്‍ക്കി ഭടന്‍ പിടികൂടി.തുര്‍ക്കി ഭടന്‍ അവളുടെ സഹോദരനെ മൃഗീയമായി മര്‍ദ്ദിച്ചുകൊന്നു.ഇതു കണ്ട് പേടിച്ച യുവതി അവിടെനിന്ന് ഓടി ഒരു ആശുപത്രിയില്‍ അഭയം തേടി.യുവതിയെ ആശുപത്രി അധികൃതര്‍ അവിടെ സേവനം അനുഷ്‌ടിക്കാന്‍ നിയോഗിച്ചു.അവള്‍ ആശുപതിയില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ അവളുടെ സഹാദരനെ കൊന്ന തുര്‍ക്കി ഭടനെ ആ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തു.അയാളുടെ നില വളരെ ശോചനീയമായിരുന്നു.തന്റെ സഹോദരനെ കൊന്ന ആളാണന്ന് അവള്‍ക്കറിയാമായിരുന്നു.എങ്കിലും അവള്‍ അയാളെ ശുശ്രൂഷിച്ചു.രാത്രിയില്‍ ഉറക്കമിളച്ചിരുന്നയാളെ പരിചരിച്ചു.ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ അപകട മേഖല പിന്നിട്ടു.തന്നെ അഹോരാത്രം ശുശ്രൂഷിച്ച യുവതിയെ ഭടന്‍ തിരിച്ചറിഞ്ഞു.അയാള്‍ അവളോടു ചോദിച്ചു"ഞാന്‍ നിന്റെ സഹോദരനെ കൊന്നു.എന്നിട്ടും നീ എന്നെ കൊല്ലാതെ ശുശ്രൂഷിച്ചതെന്തുകൊണ്ട്...?"അതിനു മറുപടിയായി അവള്‍ പറഞ്ഞു"നിന്റെ ശത്രുക്കളെ സ്നേഹിക്കുക എന്നാണ് ക്രിസ്തു എന്നെ പഠിപ്പിച്ചിരിക്കുന്നത്.അതിനാല്‍ ഞാന്‍ നിങ്ങളെ സ്നേഹിച്ചു.ക്രിസ്തുവിന്റെ മാര്‍ഗം ഞാന്‍ പിന്തുടരുന്നു...."സ്നേഹത്തിന്റെ സന്ദേശവുമായി ഉണ്ണിയേശു ലോകത്തിലേക്കുവന്നത് ഒരു ജനതക്കുവേണ്ടിയോ ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്കുവേണ്ടിയോ ആയിരുന്നില്ല.അവിടുന്നു വന്നത് ലോകത്തിലുള്ള സകലജനത്തിനും നവജീവന്‍ നല്‌കാന്‍ വേണ്ടിയായിരുന്നു;അതും സമൃദ്ധമായി.ക്രിസ്തുമസ് എന്നത് യേശുവിന്റെ ജനനം അനുസ്മരിക്കുന്ന ഒരു ആഘോഷം മാത്രമല്ല;അത് വലിയ ഒരു സന്ദേശം കൂടിയാണ്; സ്നേഹത്തിന്റെ സന്ദേശം.ദൈവപുത്രന്‍ മനുഷ്യരക്ഷക്കായി ഭൂമിയിലേക്ക് മനുഷ്യനായി വന്ന സ്നേഹപ്രകടനം.യേശുവിന്റെ ജീവിതംതന്നെ സ്നേഹമായിരുന്നു.പരസ്പര സ്നേഹത്തിന്റേതാകട്ടെ ഈ ക്രിസ്തുമസ് .
എല്ലാകൂട്ടുകാര്‍ക്കും ക്രിസ്തുമസ് മംഗളാശംസകള്‍
******************************************************************************
ഡിസംബര്‍ 25-ന് ക്രിസ്‌വിന് രണ്ടാം പിറന്നാളാണ്.ഇവിടെ വരുന്ന എല്ലാവരും pieces കേക്കുകൂടി എടുത്ത് പിറന്നാളില്‍ പങ്കുചേരണേ...
7 comments:
Email follow-up
Xmas ആശംസകള്‍..
ക്രിസ്തുമസ് മംഗളാശംസകള്‍
പ്രയാസിയുടെ ത്രി ഇന്‍ വന്‍ ഇവിടെ..
ക്രിസ്തുമസ് ആശംസകള്‍..
ആാശമ്മ്സകള്‍
:)
ഉപാസന
ക്രിസ്തുമസ് ആശംസകള്‍
നല്ലൊരു പിറന്നാള്‍ ആശംസ കൂടി നേരുന്നു.
മനോജ്, നന്നായി എഴുതിയിരിക്കുന്നു!
കേക്കിന്റെ പടം ഒന്നും കാണാന്‍ പറ്റുന്നില്ല,
ക്രിസ്‌വിനു ജന്‍മദിനാശംസകള്‍!!
ഒപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ക്രിസ്മസ്സ് പുതുവത്സരാശംസകള്‍!!!
Post a Comment