എന്റെ കഴിഞ്ഞ പോസ്റ്റില്‍ Mr.vadavoskyഎഴുതിയ കമന്റിനുള്ള എന്റെ അഭിപ്രായം
ചോദ്യം
എല്ലാ abrahamic relgionലും പിശാച് ദൈവത്തിന്റെ എതിരാളിയാണ്. equally competentആയ ഒരു എതിരാളി. അതുകൊണ്ടു തന്നെ പിശാചിന്റെ കൂടെ ജനം പോകുന്നത് ദൈവത്തിനെ വിറളി പിടിപ്പിക്കുന്നു. ദൈവം എന്തിനാണ് തന്റെ എതിരാളുടെ കൂടെ ആളുകള്‍ കൂടുന്നതില്‍ ഇത്ര വിഷമിക്കുന്നത് ബൈബിള്‍ വായിക്കുമ്പോള്‍ ദൈവം വളരെയധികം demanding ആയ ഒരു വേഷമാണ് എന്ന് വായനക്കാരനു തോന്നുന്നു. എന്നെ വിശ്വസിക്കുക അല്ലെങ്കില്‍ നിന്നെ ഞാന്‍ നശിപ്പിക്കും എന്ന് ദൈവം ഭീഷണി ഉയര്‍ത്തുന്നു. തന്റെ മേല്‍ വിശ്വാസം വേണമെന്ന് ജനങ്ങളോട് ദൈവം ആഞ്ഞാപിക്കുകാണ്. ഇയ്യോബിന്റെ കഥ നോക്കുക.തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ഇയ്യോബിനെ ദൈവം വളരെയധികം കഷ്ടപ്പെടുന്നു. തന്റെ മേല്‍ ഉള്ള വിശ്വാസം ഇയ്യോബ് കൈവിടുന്നോ എന്ന് ദൈവം പരീക്ഷിക്കുന്നു. തന്നെ വളരെയധികം വിശ്വസിക്കുന്ന ഒരാളെ കഷ്ടപ്പെടുത്തി എന്തിനാണ് ദൈവം തന്നിലുള്ള വിശ്വാസം പരീക്ഷിക്കുന്നത്.പരമകാരുണികനും എല്ലാം നിയന്ത്രിക്കുന്നവനുമായ ദൈവം തന്നെ വിശ്വസിക്കാത്തവനെ നശിപ്പിക്കണമെന്ന് എന്തിനാണ് വാശി പിടിക്കുന്നത്.
എനിക്ക് പറയാനുള്ളത്:_
ഏതുമനുഷ്യനും ഇഷ്ടപ്പെടാത്ത ഒന്നാണ് തിന്മ.ചില മാറാരോഗങ്ങള്‍, അറ്റുപോകുന്ന സ്നേഹ ബന്ധങ്ങള്‍,വര്‍ദ്ധിച്ചുവരുന്ന ശത്രുത,വിട്ടുമാറാത്ത ദുശീലങ്ങള്‍...തുടങ്ങിയവയെല്ലാം തിന്മയുടെ ഫലങ്ങളാണ്.ആദ്യകാലങ്ങളില്‍ പ്രകൃതിയിലെ നന്മ കണ്ട് ദൈവത്തിലേക്ക് തിരിഞ്ഞ മനുഷ്യന് പിന്നീട് തിന്മയുടെ ഉത്ഭവവും ദൈവത്തില്‍തന്നെയാണ് ആരോപിച്ചത്.തനിക്കുള്ള എല്ലാ സ്വഭാവങ്ങളും ദൈവത്തിനും ഉണ്ടാവുമെന്ന് വിചാരിച്ച മനുഷ്യന് ഭൂമിയില്‍ സംഭവിക്കുന്ന എല്ലാ തിന്മകള്ക്കും പിന്നില്‍ ദൈവമാണെന്ന് വിചാരിച്ചു.പ്രത്യേക കാരണമൊന്നും കൂടാതെ കലഹിക്കുകയും തങ്ങളെ തമ്മില്‍ തല്ലിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ ഒരു വിനോദമാണെന്ന് അവര്‍ കരുതി.ഇടിമിന്നലിനേയും കാറ്റിനേയും എല്ലാം ദൈവമായി കരുതിയ ആദിമ മനുഷ്യന് ഇങ്ങനെ ചിന്തിക്കുന്നത് സ്വാഭാവികമാണ്.ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കും ദൈവത്തെ അവര്‍ പഴിക്കുമായിരുന്നു.ഇങ്ങനെ ക്ഷിപ്രകോപികളായ തങ്ങളെ ഉപദ്രവിക്കുന്ന ദൈവത്തിന് ഇഷ്ടമുള്ളതെന്താണെന്ന് കണ്ടുപിടിച്ച് അത് നല്കിയാല് ദൈവം തങ്ങളില്‍ പ്രസാധിക്കുമെന്നും അതുവഴി തങ്ങള്‍ക്ക് നേട്ടമുണ്ടാവുമെന്നും അവര്‍ വിചാരിച്ചു.തങ്ങള്‍ക്കിഷ്ടപ്പെട്ടതൊക്കെ ദൈവത്തിനും ഇഷ്ടമാവും എന്ന് കരുതിയ മനുഷ്യന് മദ്യവും മാംസവും ഫലപുഷ്പാദികളും ദൈവത്തിനു സമര്‍പ്പിച്ചു.ചിലപ്പോള്‍ മനുഷ്യകുരുതിവരെ നടത്തി. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരേ ദൈവത്തില്‍നിന്നു തന്നെ നന്മയും തിന്മയും പുറപ്പെടുന്നു എന്നത് മനുഷ്യന്റെ യുക്തിക്ക് നിരക്കാത്തതായി.ഇത് നന്മക്കും തിന്മക്കുമായി ഓരോ ദൈവങ്ങള്‍ -രണ്ടുദൈവം-ഉണ്ടെന്ന സങ്കല്പ്പത്തിലേക്ക് നയിച്ചു.നന്മയുടെ ഉറവിടത്തെ ദൈവമെന്നും തിന്മയുടെ ഉറവിടത്തെ പിശാച് എന്നും വിളിക്കാന്‍ തുടങ്ങി.ഇതിന്റെ സ്വാധീനം എല്ല മതസ്ഥരിലുമുണ്ട്.ദേവാസുര സങ്കല്പങ്ങള്,ദുഷ്ടമൂര്‍ത്തികള്‍ മുതലായവ ഹിന്ദു വിശ്വാസങ്ങളിലും പിശാചുക്കളും ഇബിലിസുകളുമായി ക്രൈസ്തവ മുസ്ലീം വിഭാഗക്കാരും കാണുന്നു.എല്ലാ മതഗ്രന്ഥങ്ങളും ഇതിന് അംഗീകാരവും പ്രോത്സാഹനവും നല്കിപോരുന്നു.ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയ്ക്കുള്ള അശരീരികളായ ദൂതന്മാരാണ് മാലഖമാര്‍(മലക്കുകള്‍).അവരില്‍ പിഴച്ചവരാണ് പിശാചുക്കള്‍.കഠിന ഹൃദയരായിതീര്ന്ന മലക്കുകളാണ് നരകത്തിലെ ഇബലിസുകള്(ഖുര്‍ആന്‍:66) മുസ്ലീം സമൂഹങ്ങള്‍ ഇങ്ങനെ വിശ്വസിക്കുന്നു.ക്രൈസ്തവ മുസ്ലീം മതഗ്രന്ഥങ്ങളുടെ പശ്ചാത്തലം പരസ്പര ബന്ധിതങ്ങളയതുകൊണ്ട് ഈ രണ്ടുമതത്തിലും സമാനമായ പല ചിന്താഗതികളും കാണാം.ചുരുക്കത്തില്‍ ശിഷ്ടാരൂപിയുടേതും ദുഷ്ടാരൂപിയുടേയും കാഴ്ചപ്പാടുകള്‍ എല്ലാ മതസ്ഥരിലും ഉണ്ട്.നന്മയുടേയും തിന്മയുടേയും ഉറവിടങ്ങളായി രണ്ട് ദൈവങ്ങളുണ്ടെന്ന വിശ്വാസത്തെ പൂര്‍ണ്ണമായും തള്ളികളയുന്നതാണ് ബൈബിളിന്റെ കാഴ്ചപ്പാട്.ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും സൃഷ്ടാവ് ഒരേയൊരു ദൈവം മാത്രമാണെന്നാണ് ബൈബിളിന്റെ അടിസ്ഥാനം."ഇസ്രായേലേ കേള്‍ക്കുക നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേയൊരുകര്ത്താവ്"(നിയമാ:6.4) തിന്മക്ക് ആധാരമായി മറ്റൊരു ദൈവം ഉണ്ടെന്ന സങ്കല്പത്തിന് ഇവിടെ സ്ഥാനമില്ല.അപ്പോള്‍ നന്മയും തിന്മയും ദൈവത്തിന്റെ സൃഷ്ടിയാണെന്ന് പറയാനാവുമോ?.ജോബിന്റെ (ഇയ്യോബിന്റെ) പുസ്തകം ചര്‍ച്ചചെയ്യുമ്പോള്‍ വരുന്ന പ്രശ്നവും ഇതാണ്.നന്മമാത്രമായ ദൈവത്തില്‍നിന്ന് എങ്ങനെയാണ് തിന്മയും പുറപ്പെടുന്നത്?. ഇതിനുള്ള ഉത്തരം കിട്ടണ്മെങ്കില്‍ തിന്മയുടെ ഉത്ഭവത്തെക്കുറിച്ച് നാം ചിന്തിക്കണം. പ്രപഞ്ചത്തെ സൃഷ്ടിക്കുന്ന ദൈവം തന്റെ ഓരോ ദിവസത്തേയും സൃഷ്ടിക്കുശേഷവും "അതുനല്ലതെന്ന് കണ്ടു"(ഉല്പ.1:31).ഇപ്രകാരം നന്മ നിറഞ്ഞ ഈ ലോകത്തില്‍ എങ്ങനെ തിന്മ നിറഞ്ഞു എന്ന് ഉല്പത്തി പുസ്തകത്തിന്റെ മൂന്നാം അധ്യായത്തില്‍ നാം കാണുന്നു.സൃഷ്ടി എന്ന നിലയില്‍ മനുഷ്യന് മറികടക്കാനാവാത്ത ചില പരിമിതികളുണ്ട്.ഇതാണ് ബൈബിളിലെ നന്മതിന്മയുടെ വൃക്ഷം(ഉല്പ.2:17) എന്ന പ്രതീകം.ഈ പരിമിതികളെ സ്വതന്ത്രമായി അംഗീകരിച്ചുകൊണ്ട് മനുഷ്യന് ദൈവത്തില്‍ ആശ്രയിക്കണം. പിശാചിന്റെ പ്രേരണക്ക് വഴങ്ങി ദൈവകല്പന നിരസിക്കുകയും സ്വയം ദൈവത്തേപ്പോലെയാകാന് ശ്രമിക്കുകയും ചെയ്തതുവഴി സൃഷ്ടിയായ മനുഷ്യന് തന്റെ സൃഷ്ടാവില്നിന്നകന്നു.മരണം,രോഗങ്ങള്‍,ശത്രുത,അടിമത്തം,വിദ്വേഷം,പട്ടിണി തുടങ്ങി എല്ലാതിന്മക്കും കാരണമായത് മനുഷ്യന്റെ തിന്മപ്രവര്ത്തികളാണ്.ഇതിനായി മനുഷ്യനെ പ്രേരിപ്പിക്കുന്നതാകട്ടെ പിശാചും.എല്ലാ സൗഭാഗ്യങ്ങളും നല്കപ്പെട്ട മനുഷ്യന് തനിക്കുതന്നെ ദൈവത്തേക്കാള്‍ പ്രാധാന്യം നല്‍കുകയും ദൈവത്തെ നിന്ദിക്കുകയും ചെയ്തു.അതിന് മനുഷ്യനെ പിശാച് പ്രേരിപ്പിച്ചു.ഇതിനുശേഷം ലോകം മുഴുവന്‍ പാപത്തില്‍ അകപ്പെട്ടു.ഒരിക്കലും മനുഷ്യനെ ദൈവത്തിലേക്ക് തിരിയാന്‍ പിശാച് അനുവദിക്കില്ല.ലോകത്തിലെ എല്ലാ തിന്മകളിലേക്കും മനുഷ്യനെ അവന് ആകര്‍ഷിക്കുന്നു.നന്മതന്നെയായ ദൈവത്തിന് തന്റെ സൃഷ്ടികള്‍ ഇങ്ങനെ നശിക്കുന്നത് അനുവദിക്കാന്‍ കഴിയുമോ?.ഇതാണ് താങ്കള്‍ പറഞ്ഞ ദൈവത്തിന്റെ 'വിളറി'അല്ലങ്കില്‍'വിഷമം'.എന്നാല്‍ എന്തുകൊണ്ടാണ് ആദിമനുഷ്യനെ പാപം ചെയ്യുന്നതില്‍ നിന്ന് ദൈവം തടയാതിരുന്നത്?മഹാനായ വി.ലെയോ പറയുന്നു:"പിശാചിന്റെ അസൂയ നമുക്ക് നഷ്ടമാക്കിയതിനേക്കാള്‍ വളരെയേറെ ദൈവാനുഗ്രഹങ്ങള്‍ ക്രിസ്തുവിന്റെ അവാച്യമായ കൃപ നമുക്ക് നേടിതന്നിരിക്കുന്നു".വി.തോമസ് അക്വിനാസ് എഴുതി:"ആദിമപാപത്തിനുശേഷവും മഹത്തരമായ ഔന്നത്യത്തിലേക്ക് മനുഷ്യപ്രകൃതി ഉയര്‍ത്തപ്പെടുന്നതിന് തടസമൊന്നുമില്ല.തിന്മ സംഭവിക്കാന്‍ ദൈവം അനുവദിക്കുന്നത് അതില്‍നിന്ന് മഹത്തരമായ നന്മ പുറപ്പെടുന്നതിനുവേണ്ടിയാണ്".പിന്നെ ജോബിന്റെ (ഇയോബ്) കാര്യം,അതിന് ഒറ്റവാക്യത്തില്‍ തന്നെ ഉത്തരമുണ്ട്.ജോബിന് ആ പരീക്ഷണങ്ങളെല്ലാം നല്‍കുന്നത് ദൈവമല്ല;സാത്താനാണ്.ജോബിന്റെ പുസ്തകം 1ാം അധ്യായം വായിച്ചുനോക്കൂ...നീതിമാന് എന്തിനു ക്ലേശങ്ങള്‍ സഹിക്കണം എന്നതിന്റെ ഒരു അപഗ്രഥമാണ് ജോബിന്റെ പുസ്തകം.
Monday, December 10, 2007
ദൈവം ക്രൂരനോ
Subscribe to:
Post Comments (Atom)
8 comments:
വളരെ ചുരുക്കിയെഴുതണമെന്ന് വിചാരിച്ച ഈ ലേഖനം നീണ്ടുപോയോ?.
നമുക്കു നന്മ മാത്രമെടുക്കാം. പറഞ്ഞതു ആരുമാകടെ,
എഴുതിയതു എതു പുസ്തകത്തിലെങ്കിലുമാകട്ടെ!
എങ്കിലും, എന്റെ വിശാസം,സ്ത്രീയും പുരുഷനും പോലെ, ഇരുളും, വെളിച്ചവും പോലെ, കയറ്റവും ഇറക്കവും പോലെ, പകലും രാത്രിയും പോലെ, ജ്ഞാനവും അജ്ഞാനവും പോലെ,-- നന്മയും തിന്മയും,-- സൃഷ്ടാവ് പൂര്‍ണ്ണതക്കുവേണ്ടി സൃഷ്ടിച്ചതാകാം.
ആദിയും അന്തവുമില്ലാത്ത ഉത്തരം കിട്ടാത്ത സമസ്യയാണു, ഈ വിഷയങ്ങള്‍! ഈ വിഷയത്തിന്റെ വ്യവസായവല്‍ക്കരണവും, അതിന്റെ സാധ്യതകളുമാണു മതങ്ങളുടെ പിന്‍ബലം! ഇവര്‍ നന്മയുടെ പേരുപറഞ്ഞു തിന്മയുടെ വക്താക്കളാകുന്നതു നമ്മള് നിതേന കാണാറില്ലേ?
ക്രിസ്വിന്...
എഴുതിയത് അല്‍പ്പം നീണ്ടത് കൊണ്ട്....കൂടുതലറിയാന്‍ കഴിയുന്നു....വിശദമായി..
ഇവിടെ ദൈവം ഉണ്ടയതാണ് മനുഷ്യന് പ്രശ്നമായത് എന്ന് തോന്നുന്നു...
ജീവിതത്തില്‍ ചെയ്യ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ പലതുണ്ടെങ്കിലും
മനുഷ്യന് പരതി പറയാനും ...നന്ദി പറയാനുമൊക്കെ ദൈവത്തെ ഓര്‍ക്കുന്നു...
നാം ചെയ്യുന്ന ഓരോ നന്മയിലും ദൈവം കുടി കൊള്ളുന്നുവെന്ന് നാമ്മറിയാതതെന്തെയ്... ചെയ്യുന്നത് നമ്മുടെ കടമയാണ് പ്രതിഫലം തരുന്നതാരുമാവട്ടെ...
ദൈവത്തെ സ്തുതിക്കാം ഈ ജീവന് നിലനിര്‍ത്തുന്നതിന്...
കര്‍മ്മങ്ങള്‍ ചെയ്യാം നമ്മുടെ മനുഷ്യ നിലനില്‍പ്പിന്..
നന്മകള് നേരുന്നു
ക്രിസ്വിന്,
എന്റെ സംശയം ഇതാണ് Abrhamic religionകളില്‍ ദൈവം ഭക്തി demand ചെയ്യുന്നത് എന്തുകൊണ്ടാണ്. എന്നോട് കൂറില്ലെങ്കില്‍ നിന്നെ ഞാന്‍ നശിപ്പിക്കും എന്ന് ദൈവം പറയുന്നു. ദൈവത്തിനെ അനുസരിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വളരേയേറെ വിവരിച്ചിരിക്കുന്നു ബൈബിളില്‍
ദൈവത്തിന് ഇയ്യോബില്‍ തന്റെ വിശ്വാസം എത്രമാത്രം ഉണ്ട് എന്ന് അളക്കാന്‍ വേണ്ടി അതും ശാത്താനുമായുള്ള ഒരു മല്‍സരത്തില്‍ ഇയ്യോബിനെ കഷ്ടപ്പെടുത്തുന്നു
"ഇതാ കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്നു വരുന്നു. അവന്റെ അധരങ്ങളില്‍ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു.....ജാതികളെ നാശത്തിന്റെ അരിപ്പ കൊണ്ടു അരിക്കേണ്ടതിനു അവന്റെ ശ്വാസം കവിഞ്ഞൊഴുകുന്നതും.."
Isaiah31: 27
see again at Isaiah 34 to 35
" സമാധാനമുള്ള മേച്ചില്‍പ്പുറങ്ങള്‍ യഹോവയുടെ ഉഗ്രകോപം നിമിത്തം നശിച്ചുപോയിരിക്കുന്നു"
Jeremiah 26: 37
ഇത് ചില ഉദാഹരണങ്ങള്‍ പറഞ്ഞു എന്നെ ഉള്ളു.
ഞാന്‍ മനസ്സിലാക്കിയത് ഈ മതങ്ങള്‍ വികസിച്ചുവന്ന സമയത്ത് മറ്റു വിശ്വാസങ്ങളെ മറികടക്കാന്‍ വേണ്ടി ദൈവം എന്നത് തന്നെ വിശ്വസിക്കാത്തവരെ നശിപ്പിക്കുന്ന ഒന്നാണ് എന്ന് പ്രചരിപ്പിക്കേണ്ടത് മതപ്രചാരകരുടെ ആവശ്യമായിരുന്നു. മറ്റ് മതങ്ങള്‍ വളരെ സൗമ്യനായ ഒരു ദൈവത്തെ ആരാധിക്കുമ്പോള്‍ ഭയം ജനിപ്പിക്കുന്ന, വിശ്വാസമില്ലാത്തവരെ നശിപ്പിക്കുന്ന ദൈവത്തിനേ demand ഉണ്ടാവുന്നുള്ളു. അതുകൊണ്ടാണ് ദൈവത്തിനെ അനുസരിക്കാന്‍ ജനങ്ങളോട് എപ്പോഴും ആവര്‍ത്തിക്കേണ്ടി വരുന്നത് അതും ഭീകരമായ ഭീഷണികളിലൂടെ
വായിച്ചു,നന്നായിരിക്കുന്നു
വഡവോസ്കി,
വിശ്വാസികളുടെ പിതാവായി അബ്രാഹാമിനെ കാണുന്നുണ്ടെങ്കിലും അബ്രാഹാമിന്റെയോ മോശയുടെയോ കാലത്തെ വിശ്വാസങ്ങളല്ല പില്ക്കാല ക്രിസ്തുമത്തിന്റേത്. യഹൂദ മതഗ്രന്ഥമായ തോറയിലുള്ളതത്രയും പഴയനിയമമായിരിക്കുമ്പോള് ക്രൈസ്തവ സങ്കല്‍പ്പം പുതിയ നിയമത്തിന്റേതാണ്. അവിടെ പ്രതികാരത്തിന്റെ ഉഗ്രമൂര്ത്തിയായല്ല, സ്നേഹത്തിന്റെ മനുഷ്യരൂപമായാണ് ദൈവം പ്രത്യക്ഷപ്പെടുന്നത്. മനുഷ്യരുടെ പാപങ്ങള്‍ പൊറുക്കപ്പെടുവാനായി സ്വയം കുരിശില്‍ ബലിയായിത്തീര്‍ന്ന ക്രിസ്തുവാണ് ഇവിടെ കേന്ദ്ര കഥാപാത്രം. ഇതില്‍ നിന്ന് മനസ്സിലാക്കിയെടുക്കാവുന്ന കാര്യം ഇത്രമാത്രം. ഓരോ കാലഘട്ടത്തിലും അക്കാലഘട്ടത്തിലെ മൂല്യങ്ങള്‍ക്ക് അനുസരിച്ച ദൈവ സങ്കല്പ്പമുണ്ടാവുന്നു. അത് ഇനിയും മാറിക്കൊണ്ടേയിരിക്കും.
"അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈലോകഗോളംതിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്നമര്ത്ത്യന് കഥയെന്തുകണ്ടു?"
സെബിന്റെ ഉത്തരം പ്രസക്തമാണ്.
എന്നാല്‍ വടവോസ്കി ചോദിച്ച ചോദ്യങ്ങള്‍ അല്പം കൂടി നിശിതമായി, പരിഹാസത്തോടെ ഉന്നയിക്കുന്നുണ്ട് ഷൂസെ സരമാഗൊ, യേശുക്രിസ്തുവിന്റെ സുവിശേഷം എന്ന പുസ്തകത്തില്‍
ക്രിസ്വിനോട് ഒരു വ്യക്തിപരമായ ചോദ്യം...
സ്പിരിറ്റ് ഇന്‍ ജീസസ് എന്ന ഒരു പ്രാര്ഥനാസംഘടനയെക്കുറിച്ചറിയുമോ..? പോട്ടക്കാര്ക്ക് അവരോടുള്ള നിലപാടെന്താണ്..?
ദേശാഭിമാനി:സത്യം തന്നെ,ഞാനും യോജിക്കുന്നു.
മന്‍സൂര്‍ :നന്ദി
വടവോസ്കി:നമ്മുടെ സെബിനോ,സാജനോ ഒരു പക്ഷേ ഇതിന് ഉത്തരം നല്കാന് കഴിഞ്ഞേക്കാം
kmf:നന്ദി
സെബിന്:ഞാനും യോജിക്കുന്നു.
റോബി:ഞാന്‍ കേട്ടിട്ടുണ്ട്:അറിയില്ലല്ലോ...നന്ദി
Post a Comment