Wednesday, November 28, 2007

ക്രിസ്തുമസ്‌


ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ ഡിസംബര്‍ 25 യേശുവിന്റെ ജനനതിരുനാളായി(ക്രിസ്തുമസ്‌) ആചരിക്കാറുണ്ട്‌.എന്നാല്‍ യേശു ജനിച്ചത്‌ ഡിസംബര്‍ 25-നാണെന്നതിന്‌ ഒരു തെളിവുമില്ല.സഭ അങ്ങനെയൊട്ട്‌ പഠിപ്പിക്കുന്നുമില്ല.പേര്‍ഷ്യക്കാരുടെ ഇടയില്‍ നിലവിലിരുന്ന ഒരു ആചാരമായിരുന്നു ഇത്‌.ഭൂമധ്യരേഖക്ക്‌ വടക്കു വസിക്കുന്നവര്‍ക്ക്‌ ഡിസംബര്‍ 21-ാ‍ം തിയതിയാണ്‌ ഏറ്റവും ദീര്‍ഘമായ രാത്രി.അതിനുശേഷം രാത്രിയുടെ ദൈര്‍ഘ്യം കുറയുകയും പകലിന്റേത്‌ കൂടുകയും ചെയ്യുന്നു.ഈ നിരീക്ഷണം മതപരമായ ഒരു വ്യാഖ്യാനത്തിനു വഴിതെളിച്ചു.അന്ധകാര ശക്തികളോടുള്ള പോരാട്ടത്തില്‍ മരിച്ച്‌ പാതാളത്തിലായ സൂര്യദേവന്‍ വിജയം പ്രാപിച്ച്‌ മടങ്ങി വരുന്നതായി ഇതിനെ അവര്‍ വ്യാഖ്യാനിച്ചു.അങ്ങനെ ഡിസംബര്‍ 25 സൂര്യന്റെ പുനര്‍ജന്മദിനമായി ആഘോഷിക്കപ്പെട്ടു.പടയാളികള്‍ വഴി റോമിലെത്തിയ ഈ ആചാരം പില്‌ക്കാലത്ത്‌ ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി തീര്‍ന്നപ്പോള്‍ പുനര്‍വ്യാഖ്യാനത്തിന്‌ വിധേയമായി;ലോകത്തിന്റെ പ്രകാശമായ യേശുവിന്റെ ജന്മദിനമായി ആചരിക്കപ്പെടാന്‍ തുടങ്ങി.

11 comments:

ക്രിസ്‌വിന്‍ said...

For Email follow-up

ശ്രീ said...

അങ്ങനെയും കേട്ടിട്ടുണ്ട്. എന്നാലും ഇങ്ങനെ ലോകം മുഴുവനും ആഘോഷിക്കാനൊരു ദിനം... അതു നല്ലതു തന്നെ.

:)

ശ്രീഹരി::Sreehari said...

thanks for the info :)

ഉപാസന || Upasana said...

പിന്നെ ജീസസ് ജനൈച്ചതെന്നാ സാര്‍
:)
ഉപാസന

മന്‍സുര്‍ said...

ക്രിസ്‌വിന്‍

അറിവിന്ന്‌ നന്ദി

നന്‍മകള്‍ നേരുന്നു

മുക്കുവന്‍ said...

I saw a documentry in PBS channel where it says somewhere in April Jesus would have born.

xmas started by some ( Constentine, not sure though) king in 3rd century. Romans were celebrating Pagan festival near around these days(dec 21st, autmn equinox) and he nicely attached xmas to it. later people forgot about the pagan festival and now xmas on dec-25th :)

ദിലീപ് വിശ്വനാഥ് said...

ഈ പുതിയ അറിവിനു നന്ദി.

Murali K Menon said...

പുതിയ അറിവ്...നന്ദി.
പിന്നെ ഒരു കാര്യം, ഇപ്പോള്‍ ക്രിസ്തുമസ് കൃസ്ത്യാനികള്‍ മാത്രമല്ല ആഘോഷിക്കുന്നത് ട്ടാ....
:))

absolute_void(); said...

ബ്രിട്ടീഷ് പാരമ്പര്യമനുസരിച്ച് ട്വല്‍ത്ത് നൈറ്റ് ആചരിക്കുന്ന ജനുവരി 6ന് ക്രിസ്മസ് ആഘോഷിക്കുന്ന കൂട്ടരുമുണ്ട്. റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അന്നാണ് ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് കേട്ടിട്ടുണ്ട്, ശരിയാണോയെന്നറിയില്ല.

സാറ്റേര്‍ണാലിയ എന്ന ശനിയെ പൂജിക്കുന്ന പേഗന്‍ ഉത്സവമായും ഡിസംബര്‍ 25നെ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്. ഇനി ക്രിസ്മസ് ആഘോഷിക്കാത്ത ആള്‍ക്കാരുമുണ്ട്, ക്രിസ്ത്യാനികള്‍ക്കിടയില്‍ ...

അച്ചു said...

ഇനി ഇപ്പൊ ഇതും മാറ്റുമോ??

pradeep said...

ഇത് ഒരു പുതിയ അറിവായിരുന്നു.നന്ദി.ആശംസകള്‍