Thursday, November 15, 2007

മതം

വണങ്ങുക, വിശ്വസിക്കുക,വിചാരിക്കുക തുടങ്ങിയ അര്‍ത്ഥമുള്ള 'മന്‌' എന്ന ധാതുവില്‍ നിന്നാണ്‌ 'മതം'എന്ന വാക്ക്‌ രൂപം പ്രാപിച്ചത്‌.ഇംഗ്ലീഷില്‍ 'റിലിജന്‍'(Religion)എന്ന പദം ലത്തീന്‍ ഭാഷയിലെ 'റിലിജിയോ' എന്ന വാക്കില്‍ നിന്നാണ്‌ ഉണ്ടായത്‌.ഈ വാക്കിന്റെ ജനനത്തെക്കുറിച്ച്‌ രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌.ഓര്‍മ്മിക്കുക,വിചാരിക്കുക,ശേഖരിക്കുക തുടങ്ങിയ അര്‍ത്ഥമുള്ള Relegere എന്ന ധാതുവില്‍ നിന്നണെന്നും;ബന്ധിപ്പിക്കുക,യോജിപ്പിക്കുക എന്നര്‍ത്ഥമുള്ള Religareഎന്ന ധാതുവില്‍ നിന്നാണെന്നും പറയപ്പെടുന്നു.ഏതു രീതിയിലായാലും പദം സൂചിപ്പിക്കുന്നതെന്താണെന്ന കാര്യത്തില്‍ പൊതുവേ ആര്‍ക്കും വിയോജിപ്പില്ല.ഗ്രീക്ക്‌ ചിന്തകന്മാരായ സോക്രട്ടീസ്‌,പ്ലേറ്റോ,അരിസ്റ്റോട്ടില്‍ തുടങ്ങിയവര്‍ 'ദേവന്മാരോട്‌ മനുഷ്യന്‍ കാണിക്കുന്ന വണക്കത്തെ' മതം എന്ന് വിളിക്കുമ്പോള്‍ 'മനുഷ്യന്‌ ദൈവത്തോടുള്ള ബന്ധം' എന്നാണ്‌ പ്രഗത്ഭമതികളായ അഗസ്റ്റിനും അക്വീനാസും മതത്തിനു നല്‍കുന്ന അര്‍ത്ഥം.മതത്തെ രണ്ടുതരത്തില്‍ നിര്‍വചിക്കാം.1.മനുഷ്യനെ ദൈവവുമായി ബന്ധിക്കുന്ന കണ്ണിയാണ്‌ മതം 2.ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍നിന്ന് ഉരുത്തിരിയുന്ന കര്‍ത്തവ്യങ്ങളുടെ നിര്‍വഹണമാണ്‌ മതം.ദൈവം,മനുഷ്യന്‍,ആശ്രയബോധം ഇവയാണ്‌ മതത്തിന്റെ പ്രധാന ഘടകങ്ങള്‍.യഹോവ,ഈശ്വരന്‍,അള്ളാഹു എന്നിങ്ങനെ ഏതു പേരില്‍ വിളിച്ചാലും ദൈവം ഒന്നേ ഉള്ളു.ആ വിളി ഏക ദൈവത്തില്‍ മാത്രമേ എത്തിചേരുകയുള്ളു.മതം,ജാതി,വര്‍ണ്ണം,ദേശം തുടങ്ങിയവക്കൊക്കെ വ്യത്യാസം ഉണ്ടാവാമെങ്കിലും മനുഷ്യനും മനുഷ്യനും തമ്മില്‍ വ്യത്യാസം ഒന്നുമില്ല.ഏതു മതമായാലും അനുശാസിക്കുന്നത്‌ ഒന്നുമാത്രം-"തിന്മ ചെയ്യരുത്‌;നന്മചെയ്യുക".വിശ്വാസത്തോടെ വിളിച്ചപേക്ഷിക്കുന്ന ഭക്തന്‌ മക്കയിലായാലും ശബരിമലയിലായാലുംജറുസലേമിലോ,ഫാത്തിമായിലോ ആയാലും ദൈവം ഉത്തരമരുളും.ഉദാഹരണത്തിന്‌ തിരുവനന്തപുരത്ത്‌ എത്തിചേരാന്‍ എത്ര വഴികളാണുള്ളത്‌;ഇതില്‍ ഏതു വഴിവേണമെങ്കിലും തിരഞ്ഞെടുത്ത്‌ തിരുവനന്തപുരത്ത്‌ എത്തിചേരണമെന്നുള്ള ലക്ഷ്യത്തോടെ റോഡ്‌ നിയമങ്ങളനുസരിച്ച്‌ നീങ്ങുന്ന ഏതൊരാളും തിരുവനന്തപുരത്ത്‌ എത്തിചേരും.അതുപോലെ ദൈവത്തിലെത്തിചേരണമെന്ന് ആഗ്രഹിക്കുന്ന ആള്‍ ഏത്‌ മതം തിരഞ്ഞെടുത്താലും ദൈവത്തിലെത്തിചേരും.ഓരോ മതവിശ്വാസിയും തന്റെ മതമാണ്‌ സത്യമതം എന്ന് വിശ്വസിക്കുന്നു.പൊതുവേ ഏതു മതവിശ്വാസത്തില്‍പ്പെട്ട മാതാപിതാക്കളില്‍ നിന്ന് ജനിക്കുന്നുവോ ആ മതമാണ്‌ സധാരണ നാം തിരഞ്ഞെടുക്കുന്നത്‌.എല്ലാമതങ്ങളേയും പഠിച്ച്‌ സ്വന്തം ബോധ്യത്തില്‍ തീരുമാനമെടുക്കുന്നവരും ഉണ്ട്‌.എന്തായാലും മനുഷ്യന്‍ അവനവന്റെ മതത്തില്‍ പ്രാബല്യത്തിലിരിക്കുന്ന നിയമങ്ങളനുസരിക്കാന്‍ ബാധ്യസ്ഥനാണ്‌.കുറ്റബോധത്തിന്‌ ഇടം കൊടുക്കാതെ ജീവിക്കുക.ഇതാണ്‌ പരമപ്രധാനം.

7 comments:

ക്രിസ്‌വിന്‍ said...

മാലാഖമാര്‍ എന്ന ലേഖനത്തിനെ രണ്ടാം ഭാഗം എഴുതാനാണ്‌ തീരുമനിച്ചിരുന്നത്‌.എനിക്ക്‌ വന്ന ഒരു ഇ-മെയിലാണ്‌ ഈ ലേഖനത്തിന്‌ കാരണം.ഇതിലധികവും എന്റെ അഭിപ്രായമാണ്‌.യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.എന്തായാലും നിങ്ങളുടെ അഭിപ്രായം കമന്റായി അറിയിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിശ്വാസമാണ്‌ പ്രധാനം

ധ്വനി | Dhwani said...

അതെ,കുറ്റബോധത്തിന്‌ ഇടം കൊടുക്കാതെ ജീവിക്കുക..ഇതാണു പ്രധാനം!

എല്ലാമതങ്ങളേയും പഠിച്ച്‌ സ്വന്തം ബോധ്യത്തില്‍ തീരുമാനമെടുക്കുന്നവരും ഉണ്ട്‌.
ഇങ്ങനെ ഒരാളാണു ഞാന്‍!

നല്ല പോസ്റ്റ്.. ആശംസകള്‍...

ക്രിസ്‌വിന്‍ said...

പ്രിയ ഉണ്ണികൃഷ്‌ണന്‍:വളരെ ശരിയാണ്‌.നന്ദി
ധ്വനി:നന്ദി

സഹയാത്രികന്‍ said...

ക്രിസ്‌വിന്‍ ...
നല്ലത് ..നല്ലത്...
നിങ്ങളുടെ ഉദ്ദ്യമം.... അതിന്റെ എല്ലാ നന്മവശങ്ങളും പ്രാവര്‍ത്തികമാകട്ടേ എന്നാശംസിക്കുന്നു
:)

ക്രിസ്‌വിന്‍ said...

സഹയത്രികാ...
നന്ദി

മന്‍സുര്‍ said...

ക്രിസ്‌വിന്‍...

മതമെന്തെന്നറിയാത്തവര്‍ മത നേതാക്കളാവുന്നിവിടെ
കയൂക്കുള്ളവന്‍ കാര്യക്കാരന്‍

നല്ല ചിന്ത....നന്‍മക്കാണ്‌ ജയം ഒപ്പം നന്‍മ ചെയ്യുന്നവര്‍ക്കും

ഇനിയും വ്യത്യസ്തങ്ങളായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

നന്‍മകള്‍ നേരുന്നു