Monday, October 22, 2007

കത്തോലിക്കാ ബൈബിളിന്റെ വ്യത്യാസം

ഇന്ന് ഒരു പുതിയ ചോദ്യവുമായാണ്‌ രാഘവന്‍ നായര്‍ വന്നത്‌
"അല്ല മാഷേ,.എന്താ ഈ കാനോനികഗ്രന്ഥങ്ങള്‍?.കത്തോലിക്കരുടെ ബൈബിളും മറ്റ്‌ ക്രിസ്തീയ വിഭാഗത്തിലുള്ളവരുടെ ബൈബിളും തമ്മില്‍ വ്യത്യാസമുണ്ടോ?"
"പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്‌ ഇത്‌. ആദ്യം ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം"

"ദൈവദത്തമായ പ്രബോധനാധികാരം ഉപയോഗിച്ച്‌ വിശ്വാസികളുടെ സമൂഹത്തിന്‌ നേതൃത്വം നല്‍കുന്നവര്‍ പ്രാമാണികമായി അംഗീകരിക്കുന്ന ഗ്രന്ഥത്തെ കാനോനിക ഗ്രന്ഥമെന്ന്‌ വിളിക്കുന്നു.'മാനദണ്‌ഡം' എന്നാണ്‌ കാനന്‍ എന്ന വാക്കിനര്‍ത്ഥം.ക്രി.വ. 80 -100-ല്‍ നടന്ന യാമ്‌നിയ സമ്മേളനത്തില്‍ വെച്ചാണ്‌ യഹൂദനേതാക്കന്മാര്‍ അവരുടെ കാനോനിക ഗ്രന്ഥങ്ങള്‍ നിര്‍ണയിച്ചത്‌."
ചാക്കോമഷ്‌ തുടര്‍ന്നു
"ഇനി അടുത്ത ചോദ്യത്തിനുള്ള ഉത്തരം: യാമ്‌നിയ സമ്മേളനത്തില്‍ വെച്ചാണ്‌ യഹൂദനേതാക്കന്മാര്‍ അവരുടെ കാനോനിക ഗ്രന്ഥങ്ങള്‍ നിര്‍ണയിച്ചത്‌ എന്ന് പറഞ്ഞല്ലൊ?അന്ന് ഹെബ്രായ ഭാഷയിലുണ്ടായിരുന്ന ബൈബിള്‍ഗ്രന്ഥങ്ങള്‍ മാത്രമേ പ്രാമാണികമായി അവര്‍ സ്വീകരിച്ചുള്ളു.ഗ്രീക്ക്‌ ഭാഷയിലുള്ളതും യേശുവിന്റെ സംസാരഭാഷയായ അരമായഭാഷയിലുള്ളതും പല യഹൂദസമൂഹങ്ങളും ബൈബിളിന്റെ ഭാഗമായി സ്വീകരിച്ചിരുന്നതുമായ മറ്റുഗ്രന്ഥങ്ങളും അവര്‍ അപ്രമാണികമായി തള്ളി.കത്തോലിക്കര്‍ ഒഴികയുള്ള ക്രൈസ്തവ സമൂഹങ്ങള്‍ യഹൂദനിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌.അതാണ്‌ താന്‍ പറഞ്ഞ വ്യത്യാസത്തിന്‌ കാരണം"
"ഏതൊക്കെയാണാ പുസ്തകങ്ങള്‍?"
രാഘവന്‍ നായരുടെ അടുത്ത ചോദ്യം
മാഷ്‌ വിശദ്ധീകരിക്കാന്‍ തുടങ്ങി
"യഹൂദരുടെ കാനോനിക ഗ്രന്ഥങ്ങള്‍ക്ക്‌ പുറമേ'ഉത്തര കാനോനിക ഗ്രന്ഥങ്ങള്‍ എന്ന് അറിയപ്പെടുന്ന തോബിത്‌,യൂദിത്ത്‌,ജ്ഞാനം,പ്രഭാഷകന്‍,ബാറൂക്ക്‌,1,2 മക്കബായര്‍,ദാനിയേലിന്റെ 3,24-90;13-14 ഭാഗങ്ങള്‍,എസ്തേര്‍ 11-16 എന്നിവകൂടി പ്രമാണികമാക്കി ത്രെന്തോസ്‌ സുനഹദോസ്‌ തീര്‍പ്പ്‌ കല്‍പ്പിച്ചു.അങ്ങനെ പഴയനിയമത്തില്‍ നാല്‍പത്തിയഞ്ചും പുതിയനിയമത്തില്‍ ഇരുപത്തിയേഴും ഗ്രന്ഥങ്ങള്‍ കാനോനികമായി കത്തോലിക്കാസഭ അംഗീകരിച്ചു."
"അപ്പോള്‍ എഴുപത്തിരണ്ടല്ലേ ആയുള്ളു.ഒന്നോ?"
രാഘവന്‍ നായരുടെ ചോദ്യം പെട്ടന്നായിരുന്നു
"ജറമിയായുടെ ഭാഗമായി കരുതിപ്പോന്ന വിലാപങ്ങള്‍ ഒരു വ്യത്യസ്തഗ്രന്ഥമായി എണ്ണപ്പെട്ടു.അങ്ങനെ ബൈബിളില്‍ മൊത്തം എഴുപത്തിമൂന്ന് ഗ്രന്ഥങ്ങള്‍ ഉണ്ട്‌."
ചാക്കോമാഷ്‌ പറഞ്ഞു നിറുത്തി.

9 comments:

ക്രിസ്‌വിന്‍ said...

എന്റെ കഴിഞ്ഞ പോസ്റ്റില്‍
അലക്സിന്റെ കമന്റിനുള്ള ഉത്തരം ആയും ഇതു വായിക്കാം

മന്‍സുര്‍ said...

ക്രിസ്‌വിന്‍ ...

പ്രോഫയില്‍ ഇഷ്ടായി....നല്ല ചിന്ത
അറിയാന്‍ സാധിച്ചതില്‍ സന്തോഷം....തുടര്‍ന്നും കാണാം എന്ന പ്രതീക്ഷയോടെ.....

നന്‍മകള്‍ നേരുന്നു

സഹയാത്രികന്‍ said...

ക്രിസ്‌വിന്‍ ഇങ്ങനെ ഓരോ പോസ്റ്റിലും പുതിയ അറിവുകള്‍ തരുന്ന താങ്കള്‍ക്ക് നന്ദി...

എല്ലാ ആശംസകളും നേരുന്നു
:)

absolute_void(); said...

chriswin,

you replied for alex's comment. its okay. but when you notions all other christian denominations have only 66 books in bible, something is disputed. I did comment about the existance of Psitha version of Bible in use with Eastern Orthodox Churches which have 77 books all together where 11 are Ithara Kanonika Grandhangal. Can you please give an explanation to this fact?

ക്രിസ്‌വിന്‍ said...

ജേക്കബ്‌, ഇതര കാനോനിക ഗ്രന്ഥങ്ങളേക്കുറിച്ച്‌ ഞാന്‍ എന്റെ പരിമിതമായ അറിവ്‌ ഉടന്‍തന്നെ പങ്കുവെക്കാം
(വീട്ടില്‍നിന്ന് ടൈപ്പ്‌ ചെയ്ത്‌ ഓഫീസില്‍ വന്നാ പോസ്റ്റുന്നത്‌.വീട്ടില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ല.)
:)

ശ്രീ said...

കൊള്ളാം ക്രിസ്‌വിന്‍‌...
തുടരൂ
:)

ശുദ്ധമദ്ദളം said...

ക്രിസ്‌വിന്‍ ...

ആത്മാര്‍ത്ഥ പ്രോത്സാഹനം സ്വീകരിച്ചിരിക്കുന്നു.
(ശുദ്ധമദ്ദളം : ജോയി ആന്റണി)
എന്നെ കൂടുതല്‍ അറിയണോ ?
joyantonypunneli.blogspot.com

എല്ലാ ആശംസകളും നേരുന്നു

സാജന്‍| SAJAN said...

ക്രിസ്‌വിന്‍ ഈ മെയില്‍ ഐഡി ഒന്നു തരാമോ?

സാജന്‍| SAJAN said...

എന്റെ ഈ മെയില്‍ ഐ ഡി bettysajanATgmail.com