Thursday, October 18, 2007

ബൈബിളിന്‌ ആ പേര്‌ വന്നത്‌

വൈകുന്നേരങ്ങളിലുള്ള പതിവ്‌ നടത്തം
രാഘവന്‍നായരും ചാക്കോമാഷും കഴിയുന്നെടുത്തോളം ഒഴിവാകാറില്ല.തങ്ങളുടെ ആരോഗ്യത്തിന്റെ
രഹസ്യമതാണെന്ന് അവര്‍ പലപ്പോഴും പറയാറുണ്ട്‌.ആ നടത്തത്തില്‍ അവര്‍ക്ക്‌ ചര്‍ച്ച
ചെയ്യാന്‍ പലവിഷയങ്ങളും ഉണ്ടാവാറുണ്ട്‌.ഇന്ന് പുതിയ ഒരു ചോദ്യവുമായാണ്‌
രാഘവന്‍നായര്‍ എത്തിയത്‌.


"മാഷേ, ബൈബിളിന്‌ ആ പേരു വരാനുള്ള
കാര്യമെന്താ?" രാഘവന്‍ നായര്‍ ചോദിച്ചു
"നല്ല ചോദ്യം;അതിനുമുന്‍പ്‌ തന്നോട്‌
ഞാന്‍ ഒന്ന് ചോദിക്കട്ടെ;ഇന്ന് ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ഗ്രന്‌ഥം ഏതാണെന്ന്
പറയാമോ?"
"പിന്നെന്താ,ബൈബിളല്ലേ?മാത്രമല്ല,ആദ്യമായി അച്ചടിച്ചതും ഏറ്റവും
കൂടുതല്‍ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടഗ്രന്ഥവും ബൈബിള്‍ തന്നെ" രാഘവന്‍
പറഞ്ഞു.
"ശരിതന്നെ,ഒരു മതഗ്രന്ഥമെന്നതിലുപരി മനുഷ്യന്റെ രക്ഷക്കായി ദൈവം നല്‍കിയ
വചനങ്ങളുടെ സമാഹാരമാണ്‌ ബൈബിള്‍"
ചാക്കോമാഷ്‌ തുടര്‍ന്നു.
"ബൈബിളിനെ രണ്ടായി
തരം തിരിച്ചിരിക്കുന്നു.ഒന്ന്- പഴയനിയമം,രണ്ട്‌- പുതിയനിയമം.ദൈവപുത്രനായ യേശുവിന്റെ
ജനനത്തിനുമുന്‍പുള്ള കാര്യങ്ങള്‍ പഴയനിയമത്തിലും യേശുവിന്റെ ജനനവും
അതിനുശേഷവുമുള്ളവ പുതിയനിയമത്തിലും വിവരിക്കുന്നു.ബൈബിള്‍ 73 ഗ്രന്ഥങ്ങളുടെ ഒരു
സമാഹാരമാണ്‌.പഴയനിയമത്തില്‍ 46 പുസ്തകങ്ങളും പുതിയനിയമത്തില്‍ 27 പുസ്തകങ്ങളും
ഉണ്ട്‌"
"ബി.സി.1250 മുതല്‍ ബി.സി 50 വരെയാണ്‌ പഴയനിയമ രചനാകാലം.പുതിയനിയമ
ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത്‌ എ.ഡി 50-നും 140-നും മധ്യേയാണ്‌.ബൈബിളിലെ ദൈവവചനം
എഴുതപ്പെടുന്നതിനും മുന്‍പ്‌ വായ്‌മൊഴിയായിട്ടാണ്‌ നിലനിന്നിരുന്നത്‌.പിന്നെ
ലിഖിതരൂപത്തിലുമായി.അന്ന് ബൈബിള്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നത്‌ കടലാസിന്റെ
ആദ്യകാലരൂപമായിരുന്ന പപ്പീറസിലോ തുകലിലോ ആയിരുന്നു.പപ്പീറസ്‌ എന്ന ചെടിയുടെ തണ്ട്‌
ചതച്ച്‌ രൂപപ്പെടുത്തിയെടുക്കുന്നതായിരുന്നു പപ്പീറസ്‌ എന്ന് അറിയപ്പെട്ടിരുന്ന
കടലാസ്‌.ഇങ്ങനെ പല പപ്പീറസുകളോ തുകല്‍ കഷണങ്ങളോ തുന്നിചേര്‍ത്ത്‌ ചുരുളുകളാക്കി
ആയിരുന്നു അന്ന് പുസ്തകങ്ങള്‍ രൂപപ്പെടുത്തിയിരുന്നത്‌."
"ആ... ശരിയാ.. പണ്ട്‌
ഞാനും ഇത്‌ എവിടയോ വായിച്ചിട്ടുണ്ട്‌.ങാ,,പിന്നെ..?"
രാഘവന്‍ നായര്‍
ആകാംക്ഷയോടെ ചോദിച്ചു.
ചാക്കോമാഷ്‌ തുടര്‍ന്നു.
"രണ്ടോ അതിലധികമോ പപ്പീറസ്‌
താളുകള്‍ ഒന്നിച്ച്‌ നടുവിലൂടെ തയ്ച്ച്‌ ചേര്‍ക്കുന്ന രൂപം പിന്നീട്‌ നിലവില്‍
വന്നു. ചുരുളുകളേക്കാള്‍ സൗകര്യപ്രദമായി കൈകാര്യം ചെയ്യാവുന്ന ഇതിന്‌
കോഡെക്സ്‌(CODEX) എന്നാണ്‌ വിളിച്ചിരുന്നത്‌"
"ഇങ്ങനെ പപ്പീറസ്‌ താളുകളില്‍
എഴുതി സൂക്ഷിക്കുന്ന ഒരു ഗ്രന്ഥത്തെയാണ്‌ ഗ്രീക്കുഭാഷയില്‍ ബിബ്ലോസ്‌ (BIBLOS)എന്ന്
വിളിച്ചുതുടങ്ങിയത്‌.പില്‍ക്കാലത്ത്‌ ഗ്രീക്കുഭാഷയില്‍ ഏതുപുസ്തകത്തേയും
ബിബ്ലിയോണ്‍ എന്നുവിളിക്കാന്‍ തുടങ്ങി.ഇതിന്റെ ബഹുവചന രൂപമായ ബിബ്ലിയ (BIBLIA) എന്ന
പദത്തില്‍നിന്നാണ്‌ ബൈബിള്‍ എന്ന പേര്‌ ആധുനിക ഭാഷയിലുണ്ടായത്‌.ഇന്നു 'ബൈബിള്‍'
എന്നപേര്‌ ബൈബിളിനെ സൂചിപ്പിക്കാന്‍ മാത്രമേ ഉപയോഗിക്കുന്നുള്ളു."
ചാക്കോമാഷ്‌
പറഞ്ഞുനിറുത്തി.


സൂര്യന്‍ മെല്ലെ വിടവാങ്ങാനൊരുങ്ങി.ഇരുള്‍ തന്റെ ശക്തി
തെളിയിക്കാന്‍ തുടങ്ങി.ചാക്കോമാഷും രാഘവന്‍ നായരും മെല്ലെ തിരിച്ചുനടന്നു.




12 comments:

ശ്രീ said...

കൊള്ളാം ക്രിസ്‌വിന്‍‌...

ഇതൊരു പുതിയ അറിവായിരുന്നു.
:)

::ഫാന്റം:: said...

ക്രിസ്‌വിന്‍ പോസ്റ്റ് നന്നായി ഉദ്ദേശവും നന്ന്,
പക്ഷേ ബൈബിളിന്റെ ആധികാരിതയെ ചോദ്യം ചെയ്യുന്ന ചില സംഗതികള്‍ താങ്കളുടെ എഴുത്തില്‍ കടന്നു കൂടി എന്നു പറയാതെ വയ്യ!
പഴയനിയമവും പുതിയ നിയമവും ഉള്‍പ്പെടെ 66 പുസ്തകമാണ് ബബിളില്‍ ഉള്ളത് , അതിനു പുറത്തുള്ള പുസ്തകങ്ങള്‍ അപ്പാക്രിഫ എന്ന പേരില്‍ ഉള്ളവയാണ്, ഈ അടുത്ത കാലത്ത് മാത്രം കത്തോലിക്ക സഭ അവ അവരുടെ ബൈബിളില്‍ കൂട്ടിച്ചേര്‍ത്തു മറ്റുള്ള സഭാ വിശ്വാസികള്‍ ഇപ്പോഴും പിന്‍‌തുടര്‍ന്നു പോരുന്നത് 66 പുസ്തകങ്ങളുള്ള ബൈബിള്‍ (ഇന്റര്‍ നാഷണല്‍ ബൈബിള്‍ സൊസൈറ്റി പുറത്തിറക്കുന്നത്) ആണ്.

കത്തോലിക്ക സഭയുടെ മാത്രം ഉപയോഗത്തിലുള്ള അപ്പാക്രിഫ കൂട്ടിചേര്‍ത്ത ബൈബിളിന്റെ പേരാവട്ടെ ഹോശാന്ന ബൈബിള്‍ എന്നും ആണ്:)

മറ്റൊരാള്‍ | GG said...

എനിയ്ക്കും ഇതൊരു പുതിയ അറിവായിരുന്നു.
നന്ദി സുഹൃത്തേ..

ഉപാസന || Upasana said...

koLLaalO krisvin
:)
upaasana

സു | Su said...

:) നന്ദി.

സഹയാത്രികന്‍ said...

ക്രിസ്‌വിന്‍ നല്ല പോസ്റ്റ്... എല്ലാരും പറഞ്ഞപോലെ..ഒരു പുതിയ അറിവ്...
:)

ഗുപ്തന്‍ said...
This comment has been removed by the author.
സഖാവ് said...

ക്രിസ്‌വിന്‍‌

ഈ അറിവ് പങ്കു വച്ചതിനു നന്ദി

absolute_void(); said...

എന്റെ കൈവശം കണിയാന്പറന്പില് കുര്യന് കോര് എപ്പിസ്കോപ്പ വിവര്ത്തനം ചെയ്ത പ്ശീത്ത ബൈബിള് ഉണ്ട്. പ്ശീത്ത എന്നത് ക്രിസ്തു സംസാരിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന അറാമ്യ ഭാഷയുടെ ഒരു മൊഴിഭേദമാണ്. ഈ ഭാഷയില് നിന്ന് നേരിട്ടു വിവര്ത്തനം ചെയ്ത വിശുദ്ധ വേദപുസ്തകമാണിത്.

ബൈബിള് സൊസൈറ്റിയുടെ ബൈബിള് 66 പുസ്തകങ്ങള് മാത്രമുള്ള പ്രൊട്ടസ്റ്റന്റ് ബൈബിളാണ്. 27 പുതിയ നിയമ പുസ്തകങ്ങളും 39 പഴനനിയമ പുസ്തകങ്ങളുമാണുള്ളത്.

പ്ശീത്ത ബൈബിളില് ഇതുകൂടാതെ ഇതര കാനോനിക ഗ്രന്ഥങ്ങള് എന്ന ടൈറ്റിലില് 11 പുസ്തകങ്ങള് കൂടിയുണ്ട്. അങ്ങനെ ആകെ 77 പുസ്തകങ്ങള്. പൌരസ്ത്യ ഓര്ത്തഡോക്സ് സഭകള് അംഗീകരിച്ചിട്ടുള്ളത് ഇത്രയും പുസ്തകങ്ങളാണ്. ഈ അധിക പുസ്തകങ്ങള് പ്രൊട്ടസ്റ്റന്റ് സര്ക്കിളില് അപ്പോക്രിഫ എന്നും ഉത്തര കാനോനിക ഗ്രന്ഥങ്ങള് എന്നും അറിയപ്പെടുന്നു.

മറ്റൊരു രസകരമായ വസ്തുത, പ്രൊട്ടസ്റ്റന്റ് തിയോളജിക്ക് അടിസ്ഥാനമായ പല ബൈബിള് വ്യാഖ്യാനങ്ങള്ക്കും വഴങ്ങുന്ന വാചകങ്ങള് മറ്റൊരു തരത്തിലാണ് ഇതില് എഴുതപ്പെട്ടിരിക്കുന്നത് എന്നതാണ്. അതായത്, ബൈബിളിന്റെ മറ്റൊരു വേര്ഷനാണ് ഇതെന്ന് പറയാം.

ഉദാഹരണത്തിന് മദ്ധ്യസ്ഥ പ്രാര്ത്ഥനയ്ക്ക് എതിരെ പ്രൊട്ടസ്റ്റന്റ് മിഷനറിമാര് ഉദ്ദരിക്കുന്ന ക്രിസ്തുവിന്റെ ഒരു മൊഴിയിലെ വിവര്ത്തന വ്യത്യാസമാണ്. കാനാവിലെ കല്യാണത്തിന് വീഞ്ഞ് തീര്ന്നുപോയപ്പോള് യേശുവിനോട് ഇതേക്കുറിച്ച് സൂചിപ്പിച്ച മറിയത്തോട് അദ്ദേഹം സ്ത്രീയേ എനിക്കും നിനക്കും തമ്മില് എന്ത് എന്ന് ചോദിക്കുന്നതായി പറയുന്ന ഭാഗമാണത്. ഇവിടെ സ്ത്രീയേ എന്ന പ്രയോഗം കള്ച്ചറ് കോണ്ടക്സ്റ്റില് നിന്ന് അടര്ത്തിയാണ് വിവര്ത്തകര് ഉപയോഗിച്ചിരിക്കുന്നത് എന്ന് സുറിയാനി പണ്ഡിതനായ കണിയാന്പറന്പില് അച്ചന് വിശദീകരിക്കുന്നുണ്ട്. വരിക്കിടയിലുള്ള തമ്മില് എന്ന പദം പ്ശീത്ത ബൈബിളില് ഇല്ല താനും. ഇതേ പോലെ ഒട്ടേറെ വ്യത്യാസങ്ങള്.

ക്രിസ്ത്യന് തിയോളജികളിലെ വ്യത്യാസങ്ങള് പഠിക്കുന്നവര്ക്ക് ഇങ്ങനെ പലതരം ബൈബിളുകള് താരതമ്യം ചെയ്യുന്നത് ഗുണം ചെയ്യും. ഓശാന ബൈബിള് എന്ന പേരില് പാലായില് നിന്ന് പ്രസിദ്ധീകരിച്ച വേര്ഷനും ബൈബിള് സൊസൈറ്റി വേര്ഷനില് നിന്ന് വ്യത്യസ്തമാണ്.

മയൂര said...

പുതിയ അറിവു പകര്‍ന്നതില്‍ നന്ദി സുഹൃത്തേ..

ഡോണ said...

Dear chrisvin,
Kollam Nalla samrambham keep it up and maintain it so as to shower lights to others
Johny

Unknown said...

വിവരണം പരിമിതം